തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളിൽ പൊലീസിനെയും സംസ്ഥാന സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ......
കൊച്ചി: ടൈംസ് ഹയർ എഡ്യൂക്കേഷൻ (THE) വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് സബ്ജക്ട് 2026 പട്ടികയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ചു. കമ്പ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ പ്രധാന അക്കാദമിക വിഷയങ്ങളിലാണ് സർവകലാശാലയുടെ ആഗോള റാങ്കിംഗിൽ പുരോഗതി രേഖപ്പെടുത്തിയിരിക്കുന്നത്.
THE കമ്പ്യൂട്ടർ സയൻസ് വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്സ് 2026ൽ കുസാറ്റ് 601–800 ഗ്ലോബൽ ബാൻഡിൽ സ്ഥാനം നേടി. ......
കോട്ടയം : യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലകളിൽ കഴിയുന്ന കുട്ടികളും വയോധികരും മാനസിക സമ്മർദം നേരിടുന്നുണ്ടെന്ന് വൈദികർ. രാത്രികാലങ്ങളിലെ സൈറണും ശബ്ദങ്ങളും പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട്. ......

കൊച്ചി: ഗ്രാഫീനും മറ്റ് ദ്വിമാന (2D) വസ്തുക്കളും കേന്ദ്രീകരിച്ച അന്താരാഷ്ട്ര സമ്മേളനവും പ്രദർശനവും ‘ഗ്രാഫിൻ 2026’ കൊച്ചിയിൽ ആരംഭിച്ചു.
അതിനൂതന മെറ്റീരിയൽ ഗവേഷണത്തിന്റെ പുതിയ സാധ്യതകൾ ചർച്ച ചെയ്യുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ, സാങ്കേതിക നവീകരകർ, വ്യവസായ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.
ഗ്രാഫീനും 2ഡി മെറ്റീരിയലുകളും സംബന്ധിച്ച യൂറോപ്പിലെ ഏറ്റവും വലിയ സമ്മേളന പരമ്പരയായ ഗ്രാഫീൻ കോൺഫറൻസിന്റെ ഭാഗമായി ഗ്രാഫിൻ 2026 ഇന്ത്യയിൽ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.
ഇന്ത്യയിൽ ആദ്യമായാണ് ഗ്രാഫീനും 2D വസ്തുക്കളും കേന്ദ്രീകരിച്ച ഇത്തരമൊരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്.
ഗ്രാഫീൻ ഗവേഷണത്തിന് നോബൽ സമ്മാനം നേടിയ പ്രൊഫ. കോസ്റ്റ്യ നോവോസെലോവ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഗ്രാഫീൻ ഗവേഷണത്തിന്റെ തുടക്കകാലം മുതൽ ഏകദേശം ഇരുപത് വർഷത്തെ ഗവേഷണത്തിനു ശേഷവും ഈ വസ്തു പുതിയ ശാസ്ത്രീയ കണ്ടെത്തലുകൾക്കും സാങ്കേതിക സാധ്യതകൾക്കും വഴിയൊരുക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ലാബുകളിലെ കൗതുകവസ്തുവായി ആരംഭിച്ച ഗ്രാഫീൻ ഇന്ന് വിവിധ വ്യവസായ മേഖലകളിൽ ഉപയോഗിക്കാവുന്ന ശക്തമായ സാങ്കേതിക വേദിയായി മാറിയിട്ടുണ്ട്.
ഇപ്പോൾ ഗ്രാഫീനും മറ്റ് ദ്വിമാന വസ്തുക്കളും വ്യവസായ മേഖലകളിൽ വ്യാപകമായി ഉപയോഗിക്കാനുള്ള സാധ്യതകൾ തുറക്കുകയാണെന്ന് നോവോസെലോവ് പറഞ്ഞു. ......
ന്യൂഡൽഹി: പ്രീമിയം ഫീച്ചറുകളുമായി മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ 'മോട്ടോറോള എഡ്ജ് 70 ഫ്യൂഷൻ' വിപണിയിലെത്തി. ലോകത്തിലെ ആദ്യത്തെ 50 എംപി സോണി ലിറ്റിയ 710 സെൻസർ ക്യാമറയും സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 പ്രോസസറുമാണ് ഈ ഫോണിൻ്റെ പ്രധാന സവിശേഷതകൾ. ......
കൊച്ചി: കുഫോസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇന്റർ ഹോസ്പിറ്റൽ ക്രിക്കറ്റ് ടൂർണമെന്റിൽ ആതിഥേയരായ കൊച്ചി വി.പി.എസ് ലേക്ഷോര് ചാമ്പ്യന്മാരായി. ഫൈനലിൽ അമൃത ആശുപത്രി ടീമിനെ പരാജയപ്പെടുത്തിയാണ് വി.പി.എസ് ലേക്ഷോര് കിരീടത്തിൽ മുത്തമിട്ടത്. ......
കൊച്ചി: വ്യവസായ സുരക്ഷാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കായി നൽകുന്ന രണ്ട് പ്രശസ്തമായ അംഗീകാരങ്ങൾ - കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡും ശ്രേഷ്ഠ സുരക്ഷാ പുരസ്കാരവും- മാൻ കാൻകോർ (Mane Kancor) കരസ്ഥമാക്കി. 2026 മാർച്ചിൽ നടന്ന 55-ാമത് ദേശീയ സുരക്ഷാ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ നേട്ടങ്ങൾ കമ്പനിയെ തേടിയെത്തിയത്.
സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ് ഏർപ്പെടുത്തിയ 'കേരള സംസ്ഥാന ഇൻഡസ്ട്രിയൽ സേഫ്റ്റി അവാർഡ് 2025' വൻകിട വ്യവസായ വിഭാഗത്തിലാണ് മാൻ കാൻകോർ നേടിയത്. ......
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്കുമാറിനെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്ന് ഭാര്യ ബിന്ദു മോനോൻ. അതിന്റെ എല്ലാ ദൃശ്യങ്ങളും തന്റെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി. ......
ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് (ദോഹ ബാങ്ക് സ്റ്റാർസ് ലീഗ്) മത്സരങ്ങൾ ഈ വ്യാഴം, വെള്ളി ദിവസങ്ങളിലായി പുനരാരംഭിക്കുമെന്ന് ക്യു.എസ്.എൽ (QSL) ഫൗണ്ടേഷൻ അറിയിച്ചു. ലീഗിലെ 18-ാം വാരത്തിലെ നിർണ്ണായക മത്സരങ്ങളാണ് ഈ ദിവസങ്ങളിൽ നടക്കുന്നത്.അൽ സെയിലിയ vs അൽ ദുഹൈൽ (ജാസിം ബിൻ ഹമദ് സ്റ്റേഡിയം)
അൽ വക്ര vs അൽ ഷമാൽ (അഹമ്മദ് ബിൻ അലി സ്റ്റേഡിയം)
ഖത്തർ എസ്സി vs അൽ ഗറാഫ (അൽ തുമാമ സ്റ്റേഡിയം)എന്നീ മത്സരങ്ങളാണ്വ്യാഴാഴ്ചനടക്കുക. ......